പുല്‍വാമ: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ വെടിയേറ്റ് കാശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. ഇന്നലെ പുലര്‍ച്ചെയാണ് പ്രാദേശിക മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്ന സഞ്ജയ് ശര്‍മ്മയെ തീവ്രവാദികള്‍ അപായപ്പെടുത്തിയത്.കൊല്ലപ്പെട്ടയാള്‍ ജമ്മുവിലെ ഒരു ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു. ഭീകരരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സഞ്ജയ് ശര്‍മ്മയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കാശ്മീരി പണ്ഡിറ്റ് വധിക്കപ്പെട്ടതിന് തൊട്ടു പിന്നാലെ അക്രമികളെ പിടികൂടുന്നതിനായി പ്രദേശം സുരക്ഷാ സേന വളഞ്ഞു. കാശ്മീരി പണ്ഡിറ്റുകളെ ഏറെ നാളായി തീവ്രവാദികള്‍ ലക്ഷ്യം വയ്ക്കുകയാണ്. തങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഏറെ നാളായി കാശ്മീരി പണ്ഡിറ്റുകള്‍ പ്രതിഷേധം നടത്തുകയാണ്.