തിരൂര്‍: എസ്.വൈ.എസ് തിരൂര്‍ മണ്ഡലം കമ്മിറ്റി നിര്‍മാണം പൂര്‍ത്തിയാക്കിയ ഉറവ് മന്‍സില്‍ സമര്‍പ്പണം ഒക്ടോബര്‍ ഒമ്പതിന് രാവിലെ ഒമ്പതു മണിക്ക് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടരി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ നിര്‍വ്വഹിക്കും.സയ്യിദ് പി.എം ഹുസൈന്‍ ജിഫ്രി തങ്ങള്‍ അധ്യക്ഷനാകും. ജില്ലാ ജനറല്‍ സെക്രട്ടരി സയ്യിദ് കെ.കെ.എസ്. തങ്ങള്‍ ,സമസ്ത മുശാവറ അംഗം എം.പി.മുസ്തഫല്‍ ഫൈസി മുഖ്യാതിഥികളാകും. കീഴേടത്തില്‍ ഇബ്റാഹിം ഹാജി ഉപഹാര സമര്‍പ്പണം നടത്തും. ജില്ലാ നേതാക്കള്‍ സംബന്ധിക്കും.സംഘാടക സമിതി യോഗത്തില്‍ മണ്ഡലം പ്രസിഡന്‍റ് സയ്യിദ് പി.എം ഹുസൈന്‍ ജിഫ്രി തങ്ങള്‍ അധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടരി വി.കെ.ഹാറൂന്‍ റഷീദ്, ട്രഷറര്‍ സി.പി.അബൂബക്കര്‍ ഫൈസി, പുന്തല ഇസ്മയില്‍ ഹാജി, സി.മുഹമ്മദ് കുട്ടി,യു.അബ്ദുല്‍ ജലീല്‍ മൗലവി, ടി.പി.ഇസ്മയില്‍ ഹുദവി, തറമ്മല്‍ അഷ്റഫ് ,ശിഹാബ് തൂമ്പില്‍, ഡോ.കെ.എം.എസ്.എ. ജലീല്‍ തങ്ങള്‍, കുഞ്ഞാപ്പു ഹാജി പൂക്കയില്‍, യു.എം. ബഷീര്‍ ,സി.പി.സിദ്ദീഖ് ഹാജി, പി.പി. ബാവ ഹാജി, പി.പി.ഹാഷിര്‍ ,എം.യു. ബീരാന്‍ ഹാജി, കെ.കെ.മുഹമ്മദ് കുട്ടി ഫൈസി, പറവണ്ണ അബ്ദുല്‍ സലാം മൗലവി, സയ്യിദ് ശാക്കിറുദ്ദീന്‍ തങ്ങള്‍, ബഷീര്‍ പാലക്കവളപ്പില്‍ സംസാരിച്ചു.