മംഗലം:തിരൂര്‍ ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി.മൂന്നിടങ്ങളിലായാണ് ശാസ്ത്രോത്സവം നടക്കുന്നത്.സാമൂഹ്യശാസ്ത്രമേള മംഗലം വള്ളത്തോള്‍ എ.യു.പി.എസിലും ശാസ്ത്രമേള ചേന്നര വി.വി.യു.പി.എസിലും പ്രവൃത്തി പരിചയമേള പുറത്തൂര്‍ ജി.യു.പി.എസിലുമായാണ് നടക്കുന്നത്.ശാസ്ത്രോത്സവത്തിന്‍റെ ഉദ്ഘാടനം വള്ളത്തോള്‍ എ.യു.പി.സ്കൂളില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിര്‍വഹിച്ചു.മംഗലം പഞ്ചായത്ത് പ്രസിഡന്‍റ് സി.പി.കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു.തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.യു.സൈനുദ്ദീന്‍,കെ.പാത്തുമ്മക്കുട്ടി, ഇ.അഫ്സല്‍,ഇബ്രാഹിം ചേന്നര,സി.എം.റംല,വി.പി.ഹംസ,സലിം പാഷ,പി.സുമ,കാരാട്ട് രായിന്‍ ഹാജി,പ്രകാശ്കുമാര്‍ പറമ്പത്ത്,പി.കെ.അബ്ദുല്‍ജബ്ബാര്‍,എ.ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.ഉപജില്ലയിലെ 3200 കുട്ടികളാണ് ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുന്നത്.വ്യാഴാഴ്ച്ച സമാപിക്കും.