തിരൂര്‍ :തിരൂര്‍ ജില്ലാ ആശുപത്രി എച്ച് എം സി യെ നോക്കുകുത്തിയാക്കി ആശുപത്രിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ജില്ലാ പഞ്ചായത്ത് നിലപാടില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ജില്ലാആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുന്ന നടപടികള്‍ തുടരുമ്പോള്‍ ആശുപത്രിയെ തകര്‍ക്കാനാണ് എല്ലാ പഞ്ചായത്ത് ഭരണ നേതൃത്വം ശ്രമിക്കുന്നതെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. ഭരണനിര്‍വ്വഹണത്തിന് മേല്‍നോട്ടം വഹിക്കേണ്ട ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി യോഗം ക്യത്യമായി ചേരാന്‍ പോലും തയ്യാറാകാതെയും രോഗികള്‍ക്ക് ലഭിക്കേണ്ട സൗകര്യങ്ങള്‍ തടസ്സപ്പെടുത്തിയും സര്‍ക്കാര്‍ നയം അട്ടിമറിക്കാനാണ് യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് നേതൃത്വം ശ്രമിക്കുന്നത്. തകര്‍ന്നു വീണ ലിഫ്റ്റ് നന്നാക്കി രോഗികള്‍ക്ക് ഉപയോഗപ്രദമാക്കാന്‍ ശ്രമിക്കുന്നില്ല. ഓപ്പറേഷന്‍ തിയേറ്റര്‍ നിര്‍മ്മാണം രണ്ടു വര്‍ഷമായി മുടങ്ങി കിടക്കുകയാണ്. ആ ശു പത്രിവികസനത്തിന് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നുവെങ്കിലും അതിനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് തയ്യാറാകാത്തതിലും പ്രതിഷേധിച്ചാണ് എല്‍ ഡി എഫ് തിരൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയത്. ധര്‍ണ്ണ സി.പി.എം ജില്ലാ കമ്മിറ്റി അംഗവും എച്ച്.എം.സി അംഗവുമായ എ.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. പിമ്പുറത്ത് ശ്രീനിവാസന്‍ അധ്യക്ഷനായി. അഡ്വ പി.ഹംസക്കുട്ടി, അഡ്വ കെ.ഹംസ, വി.നന്ദന്‍, പാറപ്പുറത്ത് കുഞ്ഞുട്ടി കെ.പി അലവി, ഷമീര്‍ പയ്യനങ്ങാടി, ഇ.അഫ്സല്‍ എന്നിവര്‍ സംസാദിച്ചു. കെ.അബ്ദു, മേച്ചേരി സൈതലവി, സൈനുദ്ദീന്‍, സി. പി ബാപ്പുട്ടി, രാമചന്ദ്രന്‍ , രാജു എം.ചാക്കോ, എന്നിവര്‍ നേതൃത്വ നല്‍കി