കൊച്ചി: ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കാതെ തിരുവല്ലത്ത് ടോള്‍ പിരിക്കുന്ന ദേശീപാത അതോറിറ്റി അധികൃതരുടെ നടപടിക്കെതിരെ ഹൈകോടതിയില്‍ ഹരജി.ജില്ല പഞ്ചായത്തംഗം ഭഗത് റൂസഫാണ് ഹരജി നല്‍കിയത്.ഹരജി ഫയലില്‍ സ്വീകരിച്ച ഹൈകോടതി ജനുവരി അഞ്ചിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും നോട്ടീസ് അയച്ചു. ജസ്റ്റിസ് നാഗരേഷാണ് നടപടി സ്വീകരിച്ചത്. നിര്‍മാണം പൂര്ത്തിയാക്കുംമുമ്ബ് ടോള്‍ പിരിക്കുന്നതിനെതിരെ ജനരോഷം ഉയര്‍ന്നിരുന്നു.പദ്ധതി പ്രകാരം പൂര്‍ത്തിയാക്കേണ്ട കഴക്കൂട്ടം ഫ്ലൈ ഓവര്‍, ആക്കുളം, തിരുവല്ലം, പോറോട് എന്നിവടങ്ങളിലുള്ള സര്‍വിസ് റോഡ്, പാലങ്ങള്‍, നടപ്പാതകള്‍, തെരുവ് വിളക്കുകള്‍, ഡ്രെയിനേജ് സംവിധാനം, ഹൈവേക്ക് ഇരുവശങ്ങളിലും സര്‍വിസ് റോഡുകള്‍ എന്നിവ പൂര്‍ത്തിയായിട്ടില്ല. തിരുവല്ലം ടോള്‍ പ്ലാസക്ക് ഇരുവശവും 200 മീറ്റര്‍ ദൂരം മാത്രമാണ് തെരുവ് വിളക്കുകളുള്ളതെന്നും ഈ ഭാഗത്തെ സര്‍വിസ് റോഡും ചേര്‍ത്താണ് ടോള്‍ പ്ലാസ നിര്‍മിച്ചതെന്നും ഹരജിയില്‍ പറയുന്നു.
ജനങ്ങള്‍ നടത്തിയ പ്രതിഷേധം വകവെക്കാതെ ദേശീയപാത അതോറിറ്റി ടോള്‍ പിരിവ് തുടരുന്നതിനെ തുടര്‍ന്നാണ് ഭഗത് റൂഫസ് ഹൈകോടതിയെ സമീപിച്ചത്.
