തിരുവനന്തപുരം :തിരുവന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലിന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്.
തിരുവനന്തപുരത്ത് നിന്നും ദുബൈയിലേക്ക് യാത്ര പുറപ്പെട്ടത്. 3.52 നാണ് തിരിച്ചിറക്കിയത്. യാത്ര തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. വിമാനത്തിന്‍റെ എസിയിലാണ് തകരാര്‍ കണ്ടെത്തിയത്.