തിരുന്നാവായ മാഘമക മഹോത്സവം ജനുവരി 25 മുതല്‍

Top News

തിരുന്നാവായ: അടുത്ത വര്‍ഷത്തെഭാരതപ്പുഴയുടെ ഉത്സവമായ മാഘമക ഹോത്സവം 2024 ജനുവരി 25, 26, 27, 28 തിയ്യതികളില്‍ നടത്താന്‍ മാഘമകമഹോ ത്സവം തിരുന്നാവായ സംഘാടക സമിതി യോഗം തീരുമാനിച്ചു. ഉത്സവത്തിന്‍റെ ഭാഗമായി മലപ്പുറം ജില്ലയില്‍ രഥയാത്ര നടത്താനും ദക്ഷിണേന്ത്യ മുഴുവന്‍ ഭാരതപ്പുഴയുടെഉത്സവത്തിന്‍റെസന്ദേശമെത്തിക്കാനും തീരുമാനിച്ചു.രഥയാത്ര അ ങ്ങാടിപ്പുറം തിരുമാന്ധാംകു ന്ന് ക്ഷേത്രത്തില്‍ നിന്നു തുടങ്ങി തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തില്‍ സമാപിക്കും. കൊടിയേറ്റം, തൈപ്പൂയ്യ മഹോത്സവം, കാവടിയാട്ടം, ആണ്ടിയൂട്ട്, സുബ്രഹ്മണ്യപൂജ,ചണ്ഡികായാഗം, ശ്രീചക്രപൂജ, സംന്യാസിസംഗമം,രാജവംശ സംഗമം, ഭടജനസംഗമം, ബലിതര്‍പ്പണം, ആറാട്ട്, നി ളാ പൂജ, നിളാ ആരതി എന്നിവയുണ്ടാകും ആലോചനായോഗത്തില്‍ ശബരിമല മുന്‍ മേല്‍ശാന്തി ബ്രഹ്മശ്രീ എ.കെ.സുധീര്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.ചീഫ് കോഡിനേറ്റര്‍ തിരൂര്‍ ദിനേശ് മാഘമകമഹോത്സവത്തിന്‍റെ രൂപരേഖ അവതരിപ്പിച്ചു.തത്ത്വമസി ട്രസ്റ്റും, ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച്ഫൗണ്ടേഷനുമാണ് മാഘമകമഹോത്സവത്തിന് നേതൃത്വംനല്‍കുന്നത്.ദക്ഷിണേന്ത്യയിലെപുരാതനവും കേരളത്തിലെ ഏക നദീ ഉത്സവവുമായ മാമാങ്കം എന്നറിയപ്പെടുന്ന മാഘമക മഹോല്‍സവം എ.ഡി. 1766 ലാണ് നിലച്ചത്.2016 മുതല്‍ പുനരാരംഭിച്ചു.കൃഷ്ണകുമാര്‍പുല്ലൂരാന്‍ ,സി.രാധാകൃഷ്ണന്‍ ,പി.എം.അനില്‍ , ടി.സഞ്ചീവ്,കെ.പി.മോഹനന്‍, മോഹന്‍ദാസ് ,കെ .വേലായുധന്‍ഗുരുസ്വാമിപ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *