തിരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം കൂട്ടണമെന്ന് കെ കെ ശൈലജ

Top News

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം കൂട്ടണമെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ കെകെ ശൈലജ.കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അവര്‍.തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുക്കണമെന്ന ധാരണ എല്‍ ഡി എഫില്‍ ഉണ്ടെന്നും ശൈലജ വ്യക്തമാക്കി. കാലങ്ങളായി പിന്തള്ളപ്പെട്ട വിഭാഗമാണ് സ്ത്രീകള്‍. അവരെ മുന്നിലേക്ക് കൊണ്ടുവരാന്‍ എല്‍ഡിഎഫിന്‍റെ ആശയം സഹായിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.സ്ത്രീകള്‍ മുഖ്യമന്ത്രിയാകുന്നതില്‍ തടസമില്ലെന്നും എന്നാല്‍ നിലവിലെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് വളരെ കാര്യക്ഷമമായിട്ടാണ്. നവകേരളം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളതെന്നും ശൈലജ പറഞ്ഞു
മാദ്ധ്യമങ്ങളെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന ആരോപണം ശരിയല്ലെന്നും ശൈലജ പറഞ്ഞു. നിപ, കൊവിഡ് കാലങ്ങളില്‍ മാദ്ധ്യമങ്ങള്‍ മികച്ച രീതിയില്‍ സര്‍ക്കാരുമായി സഹകരിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *