തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്ന് വി ഡി സതീശന്‍

Top News

തിരുവനന്തപുരം: ശശി തരൂര്‍ എം പി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ നിലനില്‍ക്കുന്നതിനിടെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സ്ഥാനാര്‍ത്ഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും സതീശന്‍ വ്യക്തമാക്കി.തിരഞ്ഞെടുപ്പില്‍ ആര് എവിടെ മത്സരിക്കണമെന്നും മത്സരിപ്പിക്കണോയെന്നും തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. സ്വന്തം നിലയ്ക്ക് ആര്‍ക്കും തീരുമാനമെടുക്കാനാകില്ല. വിഷയത്തില്‍ അഭിപ്രായമുള്ളവര്‍ പാര്‍ട്ടിയെ അറിയിക്കണം. സ്ഥാനാര്‍ത്ഥിത്വം സംഘടനാപരമായി പാര്‍ട്ടിയെടുക്കേണ്ട തീരുമാനമാണ്. സ്വന്തമായി തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ല.പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്ത് പാര്‍ട്ടിയ്ക്ക് വിധേയരായാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.കേരളത്തില്‍ ഇനി മുതല്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ മുരളീധരനും സമാനപ്രതികരണം നടത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ വടകരയില്‍ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് കെ മുരളീധരന്‍ പ്രകടിപ്പിച്ചത്. കെ സുധാകരന്‍ മത്സരത്തിനില്ലെന്നും അറിയിച്ചിരുന്നു. ഇത്തരം പ്രതികരണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് വി ഡി സതീശന്‍ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *