താലിബാന്‍ ഇന്ത്യക്ക് നേരെ തിരിഞ്ഞാല്‍ വ്യോമാക്രമണത്തിലൂടെ തരിപ്പണമാക്കുമെന്ന് യോഗി

Latest News

ലഖ്നോ: താലിബാന്‍ ഇന്ത്യക്ക് നേരെ തിരിഞ്ഞാല്‍ വ്യോമാക്രമണം നടത്തി തരിപ്പണമാക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മുന്നറിയിപ്പ്.
അഫ്ഗാനിസ്താനും പാകിസ്താനും താലിബാന്‍ കാരണം ഏറെ അസ്വസ്ഥമാണെന്നും യോഗി പറഞ്ഞു. ലഖ്നോവില്‍ സാമാജിക് പ്രതിനിധി സമ്മേളനത്തില് സംസാരിക്കുകയായിരുന്നു യോഗി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇന്ന് അതിശക്തമാണ്. ഒരു രാജ്യവും ഇന്ത്യക്ക് നേരെ കണ്ണുകള്‍ ഉയര്‍ത്താന്‍ തയാറാകില്ല. ഇന്ന് അഫ്ഗാനിസ്താനും പാകിസ്താനും താലിബാന്‍ കാരണം അസ്വസ്ഥമാണ്. എന്നാല്‍, ഇന്ത്യയിലേക്ക് അടുക്കുകയാണെങ്കില്‍ഒരു വ്യോമാക്രമണം തയാറായി നില്ക്കുന്നുണ്ടെന്ന കാര്യം താലിബാന് വ്യക്തമായി അറിയാം യോഗി പറഞ്ഞു.
യു.പിയില് എസ്.പിക്കും ബി.എസ്.പിക്കും കോണ്‍ഗ്രസിനും വികസനത്തിന്‍റെ കാര്യത്തില് ഒന്നും ചെയ്യാനില്ല. രാമഭക്തരെ കൊലപ്പെടുത്താന്‍ നേതൃത്വം നല്കിയവര്‍ അവരോട് മാപ്പ് ചോദിക്കാ്ന്‍ തയാറാകുമോയെന്നും എസ്.പിയെ ലക്ഷ്യമിട്ട് പേര് പരാമര്‍ശിക്കാതെ യോഗി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *