ന്യൂഡല്‍ഹി: താരപ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണമെന്ന് ബി. ജെ. പി, കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. താരപ്രചാരകര്‍ വാക്കുകളില്‍ ശ്രദ്ധാലുവാകണമെന്നും പ്രസംഗങ്ങളില്‍ മര്യാദപാലിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി താരപ്രചാരകര്‍ക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കണമെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി.നദ്ദയോടും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.