മലപ്പുറം: താനൂരില്‍ വിനോദയാത്ര ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിലായി.ബോട്ട് ജീവനക്കാരന്‍ സവാദിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ ബോട്ട് ഉടമയും അഞ്ച് ജീവനക്കാരുമടക്കം ഒമ്പത് പേരാണ് ഇതുവരെ പിടിയിലായത്.
പ്രതികളില്‍ മൂന്ന് പേര്‍ ബോട്ട് ഉടമയെ ഒളിവില്‍ പോകാന്‍ സഹായിച്ചവരാണ്.
ബോട്ടിന്‍റെ ഉടമ താനൂര്‍ സ്വദേശി നാസര്‍, ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച സഹോദരന്‍ സലാം (53), മറ്റൊരു സഹോദരന്‍റെ മകന്‍ വാഹിദ് (27), നാസറിന്‍റെ സുഹൃത്ത് മുഹമ്മദ് ഷാഫി (37), ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശന്‍, ബോട്ടിന്‍റെ മാനേജര്‍ അനില്‍, സഹായികളായ ബിലാല്‍, ശ്യാം കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
ബോട്ടുടമ നാസറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് തിരൂര്‍ സബ് ജയിലിലേക്കു മാറ്റിയിരുന്നു.