താങ്ങുവില തുടരും; കര്‍ഷകര്‍ സമരം
അവസാനിപ്പിക്കണം: പ്രധാനമന്ത്രി

India Kerala

കാവിഡ് പോരാട്ടത്തിലൂടെ ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും മോദി

ന്യൂഡല്‍ഹി: കര്‍ഷക നിയമത്തിലെ കുറവുകള്‍ പരിഹരിക്കുമെന്നും കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ ചിലര്‍ തെറ്റിദ്ധിപ്പിക്കുകയാണ്. ബുദ്ധിജീവികള്‍ പോലെ ഇപ്പോള്‍ സമരജീവികളും ഉണ്ട്. ഇവരാണ് പ്രശ്നക്കാര്‍. ഏതു സമരത്തിലും വിഷയം എന്തെന്ന് പോലും അറിയാതെ നുഴഞ്ഞുകയറുന്നവരാണ് ഇവര്‍. സമരം എന്തിനാണെന്നും ആരും കൃത്യമായി പറയുന്നില്ല. കൃഷി നിയമങ്ങളെ ശരദ് പവാറും കോണ്‍ഗ്രസും പിന്തുണച്ചിരുന്നു. രണ്ട് പതിറ്റാണ്ടായി കൃഷി നിയമം ചര്‍ച്ചയിലുണ്ട്. പ്രതിപക്ഷം യു ടേണ്‍ എടുത്തു. പേരായ്മകള്‍ ഉണ്ടെങ്കില്‍ മെച്ചപ്പെടുത്താം.
നടപ്പാക്കില്ലെന്ന് വാശിപിടിക്കുന്നത് ശരിയല്ല. സമരം ഇരിക്കുന്ന പ്രായമായവര്‍ വീടുകളിലേക്ക് മടങ്ങണമെന്നും മോദി.കോവിഡ് പോരാട്ടം ജയിച്ചത് ഇന്ത്യയിലെ ജനങ്ങളാണ്.അതിനാല്‍ ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്. പ്രതിപക്ഷം കോവിഡ് പോരാട്ടത്തെ പരിഹസിച്ചു. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ ഇന്ത്യയില്‍ നടക്കുകയാണ്. രാജ്യത്ത് വിദേശ നിക്ഷേപം റെക്കോര്‍ഡ് നിലയിലെത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.രാഷ്ട്രപതിയുടെ പ്രസംഗം കേള്‍ക്കാന്‍ പ്രതിപക്ഷം സഭയില്‍ ഉണ്ടാകേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം ബഹിഷ്കരിച്ചത് ഉചിതമായില്ല. ബഹിഷ്കരിച്ചവര്‍ക്കും പ്രസംഗം ചര്‍ച്ചചെയ്യേണ്ടിവന്നു. സന്ദേശം അത്രമാത്രം പ്രസക്തമായിരുന്നുവെന്നതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *