തിരൂര്‍: തിരൂര്‍ – മലപ്പുറം റോഡില്‍ തലക്കടത്തൂര്‍ മുതല്‍ വൈലത്തൂര്‍ വരെയുള്ള റോഡിന്‍റെ ശോചനീയവസ്ഥക്ക് അടിയന്തിര പരിഹാരം കാണണമെന്നും റോഡ് നവീകരണത്തിന്‍റെ പേരില്‍ വേര്‍പ്പെടുത്തിയ കേരള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കണക്ഷന്‍ പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ചെറിയമുണ്ടം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് തിരൂര്‍ ഡിവിഷന്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് നിവേദനം നല്‍കി.
റോഡിലെ കുണ്ടും കുഴിയും ഗര്‍ത്തങ്ങളും ഇരുഭാഗങ്ങളിലെ എഡ്ജുകളും കാരണം നിരവധി പേരാണ് അപകടങ്ങളില്‍ പെട്ട് ചികിത്സ തുടരുന്നത്. കൂടാതെ കുടിവെള്ള പൈപ്പ് ലൈന്‍ വിഛേദിച്ചത് കാരണം നിരവധി കുടുംബങ്ങള്‍ക്കാണ് കുടിവെള്ള വിതരണം രണ്ടര വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുന്നത് . കേരള വാട്ടര്‍ അതോറിറ്റി തിരൂര്‍ അസിസ്റ്റന്‍റ് എന്‍ജിനിയര്‍ക്കും നിവേദനം നല്‍കി.
താനൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് യൂസഫ് കല്ലേരി, ചെറിയമുണ്ടം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എന്‍.എ.നസീര്‍ , സെക്രട്ടറി എം.എ.റഫീഖ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.