കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് എം.വി ജയരാജന്‍.
തരൂരും തോമസും എത്തുമെന്നാണ് പ്രതീക്ഷ. ഇരുവരും ഇതുവരെ അസൗകര്യമൊന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.എല്ലാം എതിര്‍ക്കലല്ല പ്രതിപക്ഷത്തിന്‍റെ ദൗത്യം എന്ന തോമസിന്‍റെ നിലപാടാണ് ശരി. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറും ഇതേ ആശയമാണ് പങ്കുവയ്ക്കുന്നത്. കെപിസിസി വിലക്കുണ്ടെന്ന് ശശി തരൂരിന്‍റെ ഓഫിസ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് കെ വി തോമസിന്‍റെ ഓഫീസ് അറിയിക്കുന്നത്.തരൂര്‍ സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്താല്‍ തരൂരിനെതിരെ നടപടി എടുക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ എ.ഐ.സി.സി ആണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു തരൂരിന്‍റെ നിലപാട്.