തരൂരിന്‍റെ പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയത് അന്വേഷിക്കണം :എം.കെ രാഘവന്‍

Top News

കോഴിക്കോട് :ശശി തരൂരിനെ പങ്കെടുപ്പിച്ചു നടത്താനിരുന്ന പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കാനിരുന്ന പരിപാടിയില്‍ നിന്നാണ് സംഘടന പിന്‍മാറിയത്. ഒടുവില്‍ ജവഹര്‍ യൂത്ത് ഫൗണ്ടേഷന്‍ പരിപാടി ഏറ്റെടുത്തു നടത്തുകയായിരുന്നു.
ഈ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവയാണ് എം.കെ രാഘവന്‍ ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്.
തരൂരിന്‍റെ പരിപാടി രാഘവന്‍ തനിച്ച് തീരുമാനിച്ചതല്ലെന്നും യൂത്ത് കോണ്‍ഗ്രസ് പരിപാടി മാറ്റിവെച്ചത് കെപിസിസി പ്രസിഡന്‍റ് അന്വേഷിക്കണമെന്നും അന്വേഷണ കമ്മീഷനെ വെക്കണമെന്നും രാഘവന്‍ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് സംഘടന ഈ പരിപാടിയില്‍ നിന്ന് പിന്നോട്ട് പോയത്. അന്വേഷണ കമ്മീഷനെ വെക്കുന്നില്ലെങ്കില്‍ പാര്‍ട്ടിവേദികളില്‍ ഇക്കാര്യങ്ങള്‍ പറയേണ്ടിവരും.കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും കെ. മുരളീധരനും തരൂരിന് ഒരു വിലക്കുമില്ലെന്ന് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു.കൊന്ന മുറിച്ചാലും വിഷു മുടങ്ങില്ലെന്നു എല്ലാവരും മനസ്സിലാക്കണം. കോണ്‍ഗ്രസ് അധ്യക്ഷനും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കും. കോണ്‍ഗ്രസ് തിരിച്ചുവരണമെങ്കില്‍ തരൂര്‍ നേതൃത്വത്തില്‍ വരണം.ഇക്കാര്യങ്ങള്‍ എല്ലാവരും മനസ്സിലാക്കണമെന്നും എം. കെ രാഘവന്‍ പറഞ്ഞു.
എം.കെ രാഘവന്‍റെ ആവശ്യത്തെ തുടര്‍ന്ന് സംസാരിച്ച ശശി തരൂര്‍ പിന്തുണച്ചു.

Leave a Reply

Your email address will not be published. Required fields are marked *