ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ശശി തരൂര്‍ എം.പിയുടെ പിഎ ശിവകുമാര്‍ പ്രസാദിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ആവശ്യമെങ്കില്‍ ശിവകുമാറിനെ വീണ്ടും വിളിപ്പിക്കും. യുപി സ്വദേശിയാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്. ഇയാളെ മാത്രം പ്രതിയാക്കിയാണ് നിലവില്‍ കേസെടുത്തത്. 35 ലക്ഷം രൂപ വരുന്ന സ്വര്‍ണ്ണമാലയാണ് തരൂരിന്‍റെ പിഎ ശിവകുമാര്‍ പ്രസാദില്‍ നിന്ന് പിടിച്ചെടുത്തത്.ബുധനാഴ്ച ബാങ്കോക്കില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഒരാളില്‍ നിന്ന് സ്വര്‍ണ്ണം സ്വീകരിച്ച ഉടനെയാണ് ശിവകുമാര്‍ പ്രസാദ് പിടിയിലായത്.
സംഭവം ഞെട്ടിക്കുന്നതെന്ന് തരൂര്‍ പ്രതികരിച്ചു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും തരൂര്‍ അറിയിച്ചു.