ചെന്നെ: തമിഴ്നാട്ടില്‍ ഗവര്‍ണര്‍ -സര്‍ക്കാര്‍ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ, ഗവര്‍ണര്‍ ആര്‍.എന്‍. രവിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കൂടിക്കാഴ്ച്ച നടത്തി.
ഗവര്‍ണറുടെ പരിഗണനയ്ക്കായി നല്‍കിയ ബില്ലുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച കത്ത്, ഗവര്‍ണര്‍ കൈമാറിയെന്ന് സ്റ്റാലിന്‍ പറഞ്ഞു. കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്നും സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയെന്നും അഭിപ്രായങ്ങള്‍ ഇരുവരും തമ്മില്‍ പങ്കുവച്ചുവെന്നും രാജ്ഭവന്‍ അറിയിച്ചു.
ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് പിന്തുണ തുടര്‍ന്നും ഉണ്ടാകുമെന്ന് ആര്‍.എന്‍. രവി, എം.കെ.സ്റ്റാലിന് ഉറപ്പുനല്‍കി. സംസ്ഥാനത്തിന്‍റെ ക്ഷേമത്തിനായി മുഖ്യമന്ത്രിയുമായി ഇടയ്ക്കിടെയുള്ള കൂടിക്കാഴ്ച അനിവാര്യമാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.