തമിഴ്നാട് വ്യാജമദ്യദുരന്തത്തില്‍ മരിച്ചവര്‍ 42

Top News

ബിഹാറിലേത് ഒറ്റപ്പെട്ട സംഭവം
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നതതലസമിതി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ തല്‍ക്കാലം റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. നീറ്റ് – നെറ്റ് വിവാദത്തിനിടെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ധര്‍മേന്ദ്ര പ്രധാന്‍റെ പ്രസ്താവന. ബിഹാറിലേത് ഒറ്റപ്പെട്ട സംഭവമാണ്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കാന്‍ പാടില്ല നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നതതലസമിതി രൂപവല്‍ക്കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ താത്പര്യം സംരക്ഷിക്കും.
സുതാര്യതയില്‍ വിട്ടുവീഴ്ചയില്ല. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളില്‍ ബിഹാര്‍ സര്‍ക്കാരില്‍നിന്ന് വിവരം തേടിയിരുന്നു.ചില വിവരങ്ങള്‍ അവരില്‍നിന്ന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തും. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും.മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *