ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ പദവി വഹിക്കുന്നതില്‍നിന്ന് ആര്‍.എന്‍. രവിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയില്‍ ഹരജി.പൊതുമേഖല സ്ഥാപനമായ ഓറോവില്ലെ ഫൗണ്ടേഷന്‍റെ ചെയര്‍പേഴ്സന്‍ എന്ന നിലയില്‍ ആര്‍.എന്‍. രവി ശമ്ബളവും അലവന്‍സും കൈപ്പറ്റുന്നതായും ഒരേ സമയം രണ്ട് പദവികള്‍ വഹിക്കുന്നത് ഭരണഘടന വിലക്കുന്നുണ്ടെന്നും പറഞ്ഞാണ് തന്തൈ പെരിയാര്‍ ദ്രാവിഡ കഴകം കാഞ്ചീപുരം ജില്ല സെക്രട്ടറി എം. കണ്ണദാസന്‍ ഹൈകോടതിയെ സമീപിച്ചത്.
2021 ഒക്ടോബര്‍ ആറിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഫൗണ്ടേഷന്‍റെ ചെയര്‍പേഴ്സനായി നാലു വര്‍ഷ കാലാവധിയില്‍ നിയമിക്കപ്പെട്ടതെന്നും ഹരജിയില്‍ പറയുന്നു. ഹരജി വ്യാഴാഴ്ച പരിഗണിക്കും.