തമിഴ്നാട്ടില്‍ സി.പി.എമ്മിനും സി.പി.ഐക്കും രണ്ടു സീറ്റു വീതം

Top News

ചെന്നൈ: തമിഴ്നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യത്തിന്‍റെ ഭാഗമായ സി.പി.എമ്മും സി.പി.ഐയും രണ്ടു വീതം സീറ്റില്‍ മത്സരിക്കും.
സി.പി.എം മധുര, കോയമ്പത്തൂര്‍ മണ്ഡലങ്ങളിലും സി.പി.ഐ തിരുപ്പൂര്‍, നാഗപട്ടണം മണ്ഡലങ്ങളിലുമാണ് മത്സരിക്കുക. കഴിഞ്ഞതവണ ഇരു സീറ്റിലും രണ്ടു പാര്‍ട്ടികളും വിജയിച്ചിരുന്നു. ഇതിനു പുറമെ മുസ്ലിം ലീഗിനും കെ.എം.ഡി.കെക്കും ഓരോ സീറ്റ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് കൂടി ഉള്‍പ്പെടുന്ന സഖ്യം കഴിഞ്ഞതവണ ആകെയുള്ള 39 സീറ്റില്‍ 38ഉം നേടിയിരുന്നു.
തമിഴ്നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെ നയിക്കുന്ന സഖ്യത്തില്‍ കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, വിടുതലൈ ചിരുതൈഗല്‍ കച്ചി (വി.സി.കെ), എം.ഡി.എം.കെ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് (ഐ.യു.എം.എല്‍), കൊങ്കു ദേശിയ മക്കള്‍ കച്ചി (കെ.ഡി.എം.കെ) എന്നീ കക്ഷികളാണുള്‍പ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *