തിരൂര്‍: ദേശീയ പോസ്റ്റല്‍ദിനത്തില്‍ തപാല്‍ ഓഫീസ് സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍. എം.ഇ.ടി തിരൂര്‍ സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് തിരൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങളെ അടുത്തറിഞ്ഞത്. പോസ്റ്റ് മാസ്റ്റര്‍ ടി.വി.ദേവദാസന്‍ തപാല്‍ സംവിധാനങ്ങളെയും പോസ്റ്റ് ഓഫീസുകള്‍ക്ക് കീഴിലുള്ള വിവിധ സേവനങ്ങളെയും പരിചയപ്പെടുത്തി. സ്റ്റാമ്പ് ശേഖരണത്തിന്‍റെ ഗുണങ്ങളും അദ്ദേഹം വിശദീകരിച്ചു. സ്കൂളില്‍ ഫിലാറ്റലി ക്ലബ് രൂപീകരിക്കുന്നതിന് പിന്തുണ നല്‍കാമെന്നും ഉറപ്പുനല്‍കി. യാസീന്‍ അഹ്സനി, ഷഫീഖ് സഖാഫി, അഖില ഗോപിനാഥ്, ഫാത്തിമ ചിനക്കല്‍, ഹഫ്സത്ത്, ഷിംല നേതൃത്വം നല്‍കി.