തിരുവനന്തപുരം:കേരളത്തില്‍ താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ എങ്ങനെയാണ് ഇത്ര വലിയ വിവാദമാകുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. വേദികളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നത്.ക്ഷണം കിട്ടിയ പരിപാടികള്‍ക്കാണ് പോകുന്നത്.പാര്‍ട്ടി അനുകൂല സംഘടനകള്‍ പരിപാടിക്ക് ക്ഷണിച്ചാല്‍ അത് ഒഴിവാക്കണമോ എന്ന് ശശി തരൂര്‍ ചോദിച്ചു. മുമ്പും താന്‍ പ്രസംഗിക്കാറുണ്ട് എന്നാല്‍ ഇപ്പോള്‍ എല്ലാം വിവാദമാവുകയാണ്. മലബാര്‍ ഭാഗത്തേക്ക് ക്ഷണം കൂടുതലായി വന്നതിനാലാണ് അവിടേക്ക് പോയതെന്നും ശശി തരൂര്‍ പറഞ്ഞു. തന്‍റെ മലബാര്‍ പര്യടനത്തെ ചൊല്ലി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടാകുന്ന വിവാദങ്ങളെക്കുറിച്ചും നേതാക്കളുടെ പ്രതികരണത്തെക്കുറിച്ചും മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഗ്രൂപ്പിന്‍റേയും ആളല്ല താന്‍. ഒരു ഗ്രൂപ്പും താന്‍ ഉണ്ടാക്കിയിട്ടില്ല. ഇതുവരെ ഏതെങ്കിലും ഒരു ഗ്രൂപ്പിന്‍റെ ഭാഗമായിട്ടുമില്ല. ഇനി ഒരു ഗ്രൂപ്പ് ഉണ്ടാക്കാന്‍ പോകുന്നില്ല. എല്ലാവരെയും കോണ്‍ഗ്രസ്സുകാരായിട്ടാണ് കാണുന്നത്.നേതാക്കള്‍ കാണണമെന്ന് ആവശ്യപ്പെട്ടല്‍ കാണും. മന്നം ജയന്തിക്ക് ക്ഷണിച്ചത് അംഗീകാരമായി കാണുന്നുവെന്ന് പറഞ്ഞ തരൂര്‍, മന്നം ജയന്തിക്ക് താന്‍ പോയാല്‍ ആര്‍ക്കാണ് ദോഷമെന്നും ചോദിച്ചു. 2024 ല്‍ മല്‍സരിക്കുമോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.