തന്ത്രപ്രധാന മേഖലകളില്‍ പൊതുമേഖലയുടെ സാന്നിധ്യമുണ്ടാകുമെന്ന് ധനമന്ത്രി

Latest News

ന്യൂഡല്‍ഹി: ആസ്തികളെല്ലാം ഭ്രാന്തമായി വിറ്റുതുലക്കുകയെന്നതല്ല കേന്ദ്രസര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.തന്ത്രപ്രധാനമായ സെക്ടറുകളില്‍ സാന്നിധ്യം തുടരുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതില്‍ ടെലികോമും ധനകാര്യവും ഉള്‍പ്പെടുമെന്നും അവര്‍ വ്യക്തമാക്കി.തന്ത്രപ്രധാനമായ മേഖലയില്‍ ഹോള്‍ഡിങ് കമ്പനിതലത്തില്‍ പൊതുമേഖലയുടെ സാന്നിധ്യം നിലനിര്‍ത്തും. ഈ മേഖലകളിലെ മറ്റ് കമ്പനികളെ സ്വകാര്യവല്‍ക്കരിക്കുകയോ മറ്റുള്ളവയില്‍ ലയിപ്പിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി.ആണവോര്‍ജം, ബഹിരാകാശ രംഗവും പ്രതിരോധവും, ഗതാഗതവും ടെലികമ്യൂണിക്കേഷനും, ഊര്‍ജം, പെട്രോളിയം, കല്‍ക്കരി മറ്റ് ധാതുക്കള്‍, ബാങ്കിങ്, ഇന്‍ഷൂറന്‍സും ധനകാര്യ സേവനങ്ങളും തുടങ്ങിയവയിലെല്ലാം ഇത്തരത്തില്‍ പൊതുമേഖലയുടെ സാന്നിധ്യമുണ്ടാകും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു ടെലികോം കമ്പനിയുണ്ടെങ്കില്‍ പ്രൊഫഷണലായി തന്നെ അത് നടത്തുമെന്നും ധനമന്ത്രി പറഞ്ഞു.
സ്വന്തം വരുമാനം കൊണ്ട് പ്രവര്‍ത്തിക്കുന്നവയാവും ഇത്തരം സ്ഥാപനങ്ങള്‍. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത ചെറിയ സ്ഥാപനങ്ങളെ വലിയതില്‍ ലയിപ്പിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച അവസാന കേന്ദ്രബജറ്റില്‍ ഓഹരി വില്‍പനയിലൂടെ ഏകദേശം 58,000 കോടി സ്വരൂപിക്കുമെന്ന് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *