തിരുവനന്തപുരം: തനിക്കെതിരായ നികുതിവെട്ടിപ്പ്-ബിനാമി ആരോപണത്തില്‍ സി.പി.എമ്മിനെ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഒരാളെ കമ്മിഷനായിവെച്ചാല്‍ അവര്‍ക്കുമുന്നില്‍ തന്‍റെ സ്ഥാപനത്തിന്‍റെ എല്ലാരേഖകളും എത്തിക്കാന്‍ തയ്യാറാണെന്ന് കുഴല്‍നാടന്‍ പറഞ്ഞു. തോമസ് ഐസക്കിനെപ്പോലെ ഒരാളെയാണ് അത്തരത്തില്‍ താന്‍ നിര്‍ദേശിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആരോപണത്തിന്‍റെ നിഴലില്‍ നില്‍ക്കുന്ന വീണാ വിജയന്‍റെ എക്സാലോജിക്കിന്‍റെ വിവരങ്ങള്‍ പുറത്തുവിടാനും അദ്ദേഹം വെല്ലുവിളിച്ചു.
ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ഉദ്ദേശിക്കുന്നില്ല. മാധ്യമ ഗൂഢാലോചനയെന്ന് ആക്ഷേപം പറഞ്ഞ് മാറിനില്‍ക്കുകയും ഇല്ല.കേവലം ഒരു വാഗ്വാദം ആക്കാതെ ആരോഗ്യകരമായ ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നത്.
മാത്യുകുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യദ്രോഹത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെട്ട കുറ്റകൃത്യമാണ്. കള്ളപ്പണം വെളുപ്പിച്ചെന്ന് പറയുമ്പോള്‍ ഒരു സ്ഥാപനത്തെ ആകെ പ്രതിസന്ധിയിലാക്കി.
അഭിഭാഷക സ്ഥാപനത്തെ പോലും സംശയത്തിന്‍റെ നിഴലിലാക്കി .അധ്വാനത്തിന്‍റെ വില അറിയാത്തത് കൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്.
ആറു വര്‍ഷമായി അടച്ച നികുതിയുടെ എല്ലാ വിവരങ്ങളും പുറത്തുവിടാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.