തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 51 അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയര്‍മാരെ നിയമിക്കുന്നു

Top News

തിരുവനന്തപുരം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 51 അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയര്‍മാരെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. പ്രതിമാസം 31,460 രൂപാ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് കരാറിലാണ് നിയമനം. നീരുറവ് പദ്ധതിയുടെ ഭാഗമായുള്ള ഫീല്‍ഡ് സര്‍വേയ്ക്ക് വേണ്ടി മൂന്ന് ബ്ലോക്ക് പഞ്ചായത്തിന് ഒരു എന്‍ജിനിയര്‍ എന്ന നിലയിലാണ് നിയമനം. അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്ങില്‍ ബി.ടെക് ആണ് അടിസ്ഥാന യോഗ്യത. തൊഴിലുറപ്പ് പദ്ധതിയുടെ മെച്ചപ്പെട്ട നടത്തിപ്പിനും സാങ്കേതിക മികവിനും നിയമനം സഹായകമാകുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
നീരുറവ് പദ്ധതിയിലൂടെ നിലവില്‍ 152 ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ ജലാശയം സംരക്ഷിക്കാനുള്ള സമഗ്രപദ്ധതി തയ്യാറാക്കി നടപ്പിലാക്കുകയാണ്. അടുത്ത ഘട്ടത്തില്‍ 941 പഞ്ചായത്തിലെയും ജലാശയങ്ങളിലേക്ക് പദ്ധതി വിപുലീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ മുഴുവന്‍ ജലാശയങ്ങളുടെയും കൈവഴികളുടെയും വിശദമായ മാസ്റ്റര്‍ പ്ലാന്‍ ഇതിനായി തയ്യാറാക്കണം.

Leave a Reply

Your email address will not be published. Required fields are marked *