തട്ടിപ്പിനെതിരെ പരാതിയുമായി നടി സ്നേഹ

Top News

ചെന്നൈ: ഇരുപത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണവുമായി നടി സ്നേഹ. എക്സ്പോര്‍ട്ട് കമ്ബനി നടത്തുന്ന രണ്ട് വ്യവസായികള്‍ക്കെതിരെയാണ് താരം പരാതിയുന്നയിച്ചിരിക്കുന്നത്. ചെന്നൈ കാനത്തൂര്‍ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്.സുഹൃത്തിന്‍റെ നിര്‍ദേശപ്രകാരം സ്നേഹ കമ്ബനിയില്‍ പണം നിക്ഷേപിച്ചിരുന്നു.
തങ്ങളുടെ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭം നല്‍കാമെന്ന് വ്യവസായികള്‍ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ വാക്കു പാലിച്ചില്ല. ഇതേതുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതായും ഭീഷണിപ്പെടുത്തിയതായും നടി പരാതിയില്‍ പറയുന്നു. താരത്തിന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കാനത്തൂര്‍ ക്രൈം ഇന്‍സ്പെക്ടര്‍ ബാലകുമാറിനാണ് അന്വേഷണ ചുമതല. പരാതിയില്‍ പറയുന്ന രണ്ട് വ്യവസായികള്‍ക്ക് നോട്ടീസ് അയച്ചതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *