തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്കരണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഗതാഗത മന്ത്രി കെ. ബി.ഗണേഷ് കുമാര്‍. സമരം ഒത്തുത്തീര്‍പ്പായത് എല്ലാവരും കണ്ടതാണ്. മാറ്റി പറയുന്നവര്‍ക്കാണ് നാണക്കേട്. എല്ലാം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇനി ചര്‍ച്ചയില്ലെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയില്‍ നിന്ന് പിന്മാറില്ലെന്നും മന്ത്രി അറിയിച്ചു.
ഈ നിബന്ധനയ്ക്കെതിരെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ പ്രതിഷേധിച്ചിരുന്നു. നിശ്ചിത യോഗ്യതയുള്ള ഇന്‍സ്ട്രക്ടര്‍മാര്‍ക്കാണ് ഡ്രൈവിംഗ് സ്കൂളിന് ലൈസന്‍സ് നല്‍കുന്നത്. പലയിടത്തും ലൈസന്‍സ് ഒരാള്‍ക്കും ഡ്രൈവിംഗ് പഠിപ്പിക്കുന്നത് മറ്റൊരാളാണെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ കണ്ടെത്തല്‍. അതുകൊണ്ട് ഇന്‍സ്ട്രക്ടര്‍മാരുടെ സാന്നിധ്യം നിര്‍ബന്ധമാണെന്നുമായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്. കഴിഞ്ഞ ദിവസം മുട്ടത്തറയില്‍ ടെസ്റ്റിനെത്തിയപ്പോള്‍ ഇന്‍സ്ട്രക്ടര്‍മാരുള്ളവര്‍ മാത്രം ടെസ്റ്റില്‍ പങ്കെടുത്താന്‍ മതിയെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
ഇതോടെയാണ് പ്രതിഷേധമുണ്ടായത്. ഇന്‍സ്ട്രക്ടര്‍മാരുമായി വന്ന ഡ്രൈവിംഗ് സ്കൂളുകള്‍ക്ക് പോലും ടെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
