ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരിക്കാന്‍ ഒരുങ്ങി ഗതാഗത മന്ത്രി

Latest News

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഈ ആഴ്ച മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് കര്‍ശനമാക്കുമെന്നും അനുവദിക്കുന്ന ലൈസന്‍സുകളുടെ എണ്ണം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത് കൊണ്ട് കാര്യമില്ലെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി വീണ്ടും ലൈസന്‍സ് എടുക്കുന്ന പ്രവണതയുണ്ടെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ലൈസന്‍സ് കൊടുക്കുന്ന നടപടി കര്‍ശനമാക്കും. ‘എച്ച്’ മാത്രമെടുത്തിട്ട് കാര്യമില്ല. വണ്ടി റിവേഴ്സ് എടുക്കണം. പാര്‍ക്ക് ചെയ്ത് കാണിക്കണമെന്നും മന്ത്രി പറഞ്ഞു. താന്‍ ഗള്‍ഫില്‍ പോയി ലൈസന്‍സ് എടുത്തപ്പോള്‍ ഇതെല്ലാം ചെയ്തിട്ടാണ് ലൈസന്‍സ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
څچڈടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കും. അതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകളോട് മോശമായി ഉദ്യോഗസ്ഥര്‍ പെരുമാറുന്നുവെന്ന പരാതിയില്‍ നടപടിയെടുക്കും. വ്യാപകമായി ലൈസന്‍സ് കൊടുക്കുന്നവര്‍ ആ സ്ഥാനത്തുണ്ടാകില്ല. തെറ്റുവരുത്തിയാല്‍ ലൈസന്‍സ് കിട്ടില്ല. കേരളത്തിലെ ലൈസന്‍സിന് അന്തസുണ്ടാകും. ഇത് മനുഷ്യജിവന്‍റെ പ്രശ്നമാണ്. പലര്‍ക്കും ലൈസന്‍സുണ്ട്. പക്ഷേ വണ്ടി ഓടിക്കാന്‍ അറിയില്ല. എല്ലാ കാര്യങ്ങളിലും വിജയിച്ചാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കൂ – മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *