തിരുവനന്തപുരം : സംസ്ഥാനത്തെ ഡ്രൈവിഗ് ടെസ്റ്റ് പരിഷ്കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന് .ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും ജീവനക്കാരുമടക്കമുള്ളവരാണ് ഹര്‍ജി നല്‍കിയത്.ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ കേന്ദ്രനിയമത്തിന് വിരുദ്ധമാണെന്നും സര്‍ക്കാരിന് നിയമത്തില്‍ മാറ്റം വരുത്താന്‍ ആകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ ഈ സര്‍ക്കുലര്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ വിധി വരുന്നത് വരെ സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമന്നുമാണ് ആവശ്യം.
എന്നാല്‍ കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തിന്‍റെ ചുവട് പിടിച്ചാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം നടപ്പാക്കുന്നതെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ വാദം. ഗിയര്‍ ഇല്ലാത്ത ഇരുചക്രവാഹനം ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നതും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നതും കാര്യക്ഷമത കൂട്ടാനാണെന്നും കോടതിയില്‍ മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അതേസമയം ഡ്രൈവിംഗ് ടെസ്റ്റ് അനുവദിക്കില്ലെന്ന നിലപാടിലാണ് സംയുക്ത സമരസമിതി. വിഷയത്തില്‍ ഇന്നും സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. അതേസമയം പരിഷ്കരണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ഗതാഗത മന്ത്രി