ഡ്രൈവര്‍ മദ്യപിച്ചിരുന്നു എന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് നല്‍കാതിരിക്കാനാവില്ല: ഹൈക്കോടതി

Top News

കൊട്ടി : വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ മദ്യം കഴിച്ചിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി. അപകടത്തിനിരയാകുന്നയാള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കാതിരിക്കാനാവില്ലെന്ന് കേരള ഹൈക്കോടതിടതി.പോളിസി സര്‍ട്ടിഫിക്കറ്റിലെ വ്യവസ്ഥകള്‍ പ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നത് നിയമ ലംഘനമാണ്.എന്നിരുന്നാലും അപകടത്തിന് ഇരയാകുന്നയാള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്ബനി ബാധ്യസ്ഥരാണ് എന്ന് കോടതി വ്യക്തമാക്കി.
2013ല്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്ബോള്‍ നിലമ്ബൂര്‍ നടുവക്കാട് മുഹമ്മദ് റാഷിദ് എന്ന വ്യക്തിക്ക് കാറപകടത്തില്‍ പരുക്കേറ്റിരുന്നു. ഗിരിവാസന്‍ എന്നയാള്‍ ഓടിച്ച കാറിടിച്ചാണ് റാഷിദിന് ഗുരുതരമായി പരിക്കേറ്റത്. ഒരാഴ്ച്ച ആശുപത്രിയില്‍ ചികിത്സയിലും തുടര്‍ന്ന് ആറ് മാസം വീട്ടില്‍ വിശ്രമത്തിലും റാഷിദ് കഴിഞ്ഞു. 12,000 രൂപ മാസവരുമാനമുള്ള ഡ്രൈവറായ റാഷിദ് നാല് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഞ്ചേരി മോട്ടോര്‍ ആക്സിഡന്‍റ്സ് ക്ലെയിം ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും 2.4 ലക്ഷം രൂപയാണ് അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *