ഡോ സി.കെ.അനില്‍കുമാറിനെ ജന്മനാട് ആദരിച്ചു

Latest News

കോഴിക്കോട് : പ്രശസ്ത മന:ശാസ്ത്രജ്ഞനും സാമൂഹിക പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. സി.കെ അനില്‍കുമാറിന് ജന്മനാടിന്‍റെ ആദരം. ചെട്ടികുളം സേതു സീതാറാം എല്‍. പി സ്കൂളില്‍ നടന്ന ചടങ്ങ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഡോ സി. കെ. അനില്‍കുമാറിനെ അദ്ദേഹം ആദരിച്ചു.ഉപഹാരം നല്‍കി.
ലഹരിക്കടിമപ്പെടുന്ന യുവജനങ്ങളെ അതില്‍നിന്നും മോചിപ്പിച്ചു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ ഡോ. സി.കെ. അനില്‍കുമാറിന്‍റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് മന്ത്രി ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. മന:ശാസ്ത്ര മേഖലയിലും സാമൂഹികരംഗത്തും അദ്ദേഹം ചെയ്യുന്ന സേവനങ്ങള്‍ മനസ്സിലാക്കുന്നതില്‍ നമ്മള്‍ക്ക് കാലതാമസം വന്നെന്നും, താനടക്കമുള്ളവര്‍ ഇതില്‍ കുറ്റക്കാരാണെന്നും മന്ത്രി പറഞ്ഞു.
മുന്‍ എം.എല്‍.എ. എം. പ്രകാശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മനസ്സിന്‍റെ പ്രവാചകന്‍ എന്ന ഡിജിറ്റല്‍ പ്രദര്‍ശനം ബി.ജെ.പി നേതാവ് എം.ടി. രമേശ് സ്വിച്ച് ഓണ്‍ ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍മാരായ വി.കെ. മോഹന്‍ദാസ്, മനോഹരന്‍, ഷിജിന ഒ.പി, രാഷ്ട്രീയകക്ഷി പ്രതിനിധികളായ വത്സന്‍ അടുപ്പുംകണ്ടി,എന്‍.കെ. പ്രജോഷ്,കെ. രതീഷ്, മാട്ടുവയല്‍ അബ്ദുറഹിമാന്‍, അഡ്വ. ഐ. വി. രാജേന്ദ്രന്‍, കുഞ്ഞമ്മദ് മാഷ്( നവജീവന്‍ കമ്മ്യൂണിറ്റി മെന്‍റല്‍ ഹെല്‍ത്ത് ) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡോ.ബിന്ദു അരവിന്ദ് സ്വാഗതവും ജോയിന്‍റ് കണ്‍വീനര്‍ ഡോ. ഷീല നന്ദിയും പറഞ്ഞു. തുടര്‍ന്ന് മെന്‍റലിസ്റ്റ് ഷിനോജിന്‍റെ മെന്‍റല്‍ മിറാക്കിള്‍ ഷോ നടന്നു

Leave a Reply

Your email address will not be published. Required fields are marked *