കോഴിക്കോട്: മുന്‍ഷി പ്രേംചന്ദ് പുരസ്കാരത്തിന് അര്‍ഹനായ ഡോ. ശിവരാമന്‍ തണ്ടാശ്ശേരിയെ രാഷ്ട്രഭാഷാവേദി ആദരിക്കുന്നു. ഇന്ന് രാവിലെ 11 മണിക്ക് മീഞ്ചന്ത ഹിന്ദി കോളേജില്‍ നടക്കുന്ന ചടങ്ങ് ദക്ഷിണ ഭാരത ഹിന്ദിപ്രചാരസഭ മദ്രാസ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എം.എസ്. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും രാഷ്ട്രഭാഷ വേദി ജില്ലാ പ്രസിഡന്‍റ് കുയ്യലക്കണ്ടി ശ്രീധരന്‍ അധ്യക്ഷത വഹിക്കും.സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.കെ.ഇരവില്‍ ആമുഖപ്രഭാഷണം നടത്തും. ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീധരന്‍ പറക്കാസ് മെമെന്‍റോ നല്‍കും. ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍ സജീവന്‍ മാങ്കുഴി പ്രശസ്തി പത്രം സമര്‍പ്പിക്കും. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ ഭരണസമിതിയംഗം ഗോപി ചെറുവണ്ണൂര്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും.സാമൂഹ്യപ്രവര്‍ത്തകന്‍ ആര്‍.ജയന്ത് കുമാര്‍, കേരള ഹിന്ദിപരിഷത്ത് പ്രസിഡന്‍റ് ഡോ.എം. പി.പത്മനാഭന്‍ എന്നിവര്‍ പൊന്നാടയണിയിക്കും.വിനുനീലേരി, പി.വി. ത്രിവിക്രമന്‍ നമ്പൂതിരി,ആര്‍.അജി ടീച്ചര്‍, മേപ്പന്‍കോട് പ്രകാശന്‍,കെ. വി. സ്വര്‍ണ്ണകുമാരി,എന്‍.വിജയ ടീച്ചര്‍, പി.ശിവാനന്ദന്‍, കെ.പി.ആലിക്കുട്ടി, പി. പ്രേംകുമാര്‍, ഹരികൃഷ്ണന്‍ പാറോപ്പടി, പത്മിനി ടീച്ചര്‍, വി.കെ.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.അഞ്ജനരാജ്, അര്‍ച്ചന രാജ് എന്നിവര്‍ പ്രാര്‍ത്ഥന ആലപിക്കും. രാഷ്ട്രഭാഷാവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് വി. എം.ആനന്ദകുമാര്‍ സ്വാഗതം പറയും.