കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി ഡോ. പ്രിയ വര്‍ഗീസ് ചുമതലയേറ്റു. കണ്ണൂര്‍ സര്‍വ്വകലാശാല ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റത്.
കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ഡോ. പ്രിയ വര്‍ഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിറക്കിയിരുന്നു. പ്രിയക്ക് നിയമനം നല്‍കിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് അനുകൂല വിധി നല്‍കിയത്.ഒരു അധ്യാപികയുടെ പിഎച്ച്ഡി കാലവും,ഡെപ്യുട്ടേഷനും അധ്യാപന പരിചയമായി കാണാന്‍ കഴിയുമോ എന്നതാണ് പ്രിയാ വര്‍ഗീസിന്‍റെ നിയമനത്തില്‍ ഏറ്റവും പ്രധാനമായി ചര്‍ച്ചചെയ്യപ്പെട്ടത്. ഗവേഷണവും, വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വിവിധ പദ്ധതികളുടെ ഭാഗമാകുന്നതും അധ്യാപന പരിചയത്തില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതല്ലെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു