തിരുവനന്തപുരം: ഐ എ എസ് തലപ്പത്ത് അഴിച്ചുപണി. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ചിത്ര എസിനെ പാലക്കാട് കലക്ടറായി നിയമിച്ചു.
പാലക്കാട് കലക്ടര്‍ ജോഷി മൃണ്മയി ശശാങ്ക് എന്‍ എച്ച് എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ആയും സുഭാഷ് ടി.വി യെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായും നിയമിച്ചു.
കെ.ബിജു പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായും റാണി ജോര്‍ജ് സാമൂഹിക നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ചുമതലയേല്‍ക്കും. ബി. അശോകിനാണ് കാര്‍ഷിക ഉല്പാദക കമ്മീഷണറുടെ അധിക ചുമതല.
മിനി ആന്റണി സാംസ്കാരിക വകുപ്പ് സെക്രട്ടറിയും പ്രണബ് ജ്യോതിനാഥ് യുവജനകാര്യ, സ്പോര്‍ട്സ് വകുപ്പ് സെക്രട്ടറിയായും ചുമതലയേല്‍ക്കും