കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് പ്രശസ്ത എഴുത്തുകാരി ഡോ.എം. ലീലാവതിയുടെ വീട്ടില്‍ വെള്ളം കയറി പുസ്തകങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. വീട്ടുസാമഗ്രികളും കിടക്കയും കസേരകളും നശിച്ചു.ലീലാവതിയുടെ തൃക്കാക്കര പൈപ്പ് ലൈന്‍ റോഡിലുള്ള വീടിന്‍റെ താഴത്തെ നിലയില്‍ വെള്ളം കയറുകയായിരുന്നു. ലീലാവതി ഈ സമയം വീട്ടിലുണ്ടായിരുന്നു. മഴ കനത്തതോടെ സമീപത്ത് താമസിക്കുന്ന മകന്‍റെ വീട്ടിലേക്ക് മാറി. താഴത്തെ നിലയിലുണ്ടായിരുന്ന പുസ്തകങ്ങള്‍ വീടിന്‍റെ മുകള്‍ നിലയിലേക്കും മാറ്റിയിട്ടുണ്ട്.
വെള്ളം അകത്തു കയറി 15 മിനിറ്റിനുള്ളില്‍ വീടിനകം നിറഞ്ഞെന്ന് ലീലാവതിയുടെ മകന്‍ വിനയകുമാര്‍ പറയുന്നു. ഒരു ഷെല്‍ഫിലെ പുസ്തകങ്ങള്‍ മുഴുവന്‍ നനഞ്ഞു.