ഡോ.എം.ജി.എസ് നാരായണനെ ആദരിച്ചു

Latest News

കോഴിക്കോട് : പ്രമുഖ ചരിത്രകാരന്‍ ഡോ.എം.ജി.എസ് നാരായണനെ പീപ്പിള്‍സ് ആക്ഷന്‍ ഗ്രൂപ്പിന്‍റെ ആഭ്യമുഖ്യത്തില്‍ ആദരിച്ചു.മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് വികസനം സാക്ഷത്കരിക്കുന്നതിന് വേണ്ടി അഹോരാത്രം മുന്‍പന്തിയില്‍ നിന്നും പ്രവര്‍ത്തിച്ച ഡോ. എം.ജി.എസ് നാരായണന്‍റെ പ്രവര്‍ത്തനം ഏതു കാലത്തും കോഴിക്കോട് ജനത ഓര്‍മ്മിക്കപ്പെടുമെന്ന് പുരസ്ക്കാരസമര്‍പ്പണം നടത്തി എം.കെ.രാഘവന്‍ എം.പി പറഞ്ഞു. പ്രസിഡന്‍റ് അഡ്വ: എ.കെ.ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ഡോ. കെ. മൊയ്തു പൊന്നാട അണിയിച്ചു പി.ആര്‍. സുനില്‍ സിംഗ്, കെ.എഫ്. ജോര്‍ജ് , യൂനസ് പരപ്പില്‍ , എം.എ. സത്താര്‍, കെ. സന്തോഷ് കുമാര്‍ , എം.എ. സത്താര്‍ , എം.എസ്. മെഹബൂബ്,പി.പി.സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *