തിരുവനന്തപുരം: എ.പി.ജെ.അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വിസി ചുമതല ഡോക്ടര്‍ സീസ തോമസിന്. കെടിയു വിസി ചുതലയ്ക്കായി അര്‍ഹത വഹിക്കുന്നവരുടെ സര്‍ക്കാര്‍ നിര്‍ദേശിച്ച ലിസ്റ്റ് തള്ളിക്കൊണ്ടാണ് രാജ്ഭവന്‍ നടപടി സ്വീകരിച്ചത്.കേരള ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് ആക്കം കൂട്ടുന്ന നടപടിയില്‍, നിലവിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്‍റ് ഡയറക്ടര്‍ ആയ ഡോക്ടര്‍ സീസ തോമസിന് വിസി ചുമതല നല്‍കിക്കൊണ്ടുള്ള രാജ് ഭവന്‍ ഉത്തരവ് പുറത്ത് വന്നു.
ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വിസി ചുതല നല്‍കുക എന്ന സര്‍ക്കാര്‍ ശുപാര്‍ശ പാടെ അവഗണിച്ച് കൊണ്ടാണ് കേരള ഗവര്‍ണര്‍ തന്‍റെ ചാന്‍സലര്‍ അധികാരം വിനിയോഗിച്ച് നിയമന ഉത്തരവിറക്കിയത്. മുന്‍ കെടിയു വിസിയായിരുന്ന രാജശ്രീയെ അയോഗ്യത മൂലം സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെയാണ് ഡോക്ടര്‍ സീസ തോമസിന് പുതിയ വിസിയായി ചുമതല നല്‍കിക്കൊണ്ടുള്ള നടപടി രാജ്ഭവന്‍ സ്വീകരിച്ചത്.