ഡോക്ടര്‍മാര്‍ പണിമുടക്കും

Top News

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പണിമുടക്ക് പ്രഖ്യാപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ).കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ പ്രതിഷേധസൂചകമായി ഇന്ന് പണിമുടക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് സമരം. എന്നാല്‍ അത്യാഹിത വിഭാഗം, ലേബര്‍ റൂം എന്നിവിടങ്ങളെ സമരത്തില്‍ നിന്നൊഴിവാക്കി.ഡോക്ടറെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ഡോക്ടറെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ഐ എം എ ആരോപിച്ചു. സംഭവം വൈദ്യശാസ്ത്ര സമൂഹത്തെയും പൊതുജനങ്ങളെയും ഞെട്ടിച്ചു. കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ നടപടി വേണം. ഇത്തരം നീചപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ കേരളത്തിലാകമാനം ചികിത്സ നടപടികള്‍ നിര്‍ത്തിവച്ച് സമരം നടത്തുമെന്നും ഐ എം എ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *