ഡോക്ടര്‍മാരുടെ കുറവ് ; രോഗികള്‍ക്ക് ദുരിതം

Top News

പുല്‍പ്പള്ളി: സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവ് രോഗികളെ ദുരിതത്തിലാക്കുന്നു. ഏഴ് ഡോക്ടര്‍മാരുണ്ടായിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ രണ്ട് പേര്‍ മാത്രമാണ് ഡ്യൂട്ടിക്കുള്ളത്.
എന്നാല്‍ മൂന്ന് ദിവസമായി ഒരു ഡോക്ടര്‍ മാത്രമാണ് ഡ്യുട്ടിക്കുള്ളത്. ഇവിടെയുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരെ സ്ഥലം മാറ്റിയതിനുപകരം ഡോക്ടര്‍മാരെ നിയമിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ലെന്ന് ജനങ്ങള്‍ പറഞ്ഞു. രാവിലെ ടോക്കണ്‍ എടുത്ത രോഗികള്‍ വൈകുന്നേരം വരെ കാത്തിരിന്നിട്ടും ഡോക്ടറെ കാണാനാകാതെ മടങ്ങേണ്ട അവസഥയാണ്. സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പടെയുള്ളവരാണ് ഇങ്ങനെ വലയുന്നത്.
ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടും ആശുപത്രിയില്‍ ആവശ്യത്തിനുള്ള ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്താന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ആശുപത്രിയായിട്ടു പോലും ആവശ്യമായ ഡോക്ടര്‍മാരില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അടിയന്തരമായി ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനമുറപ്പ് വരുത്താന്‍ അധികൃതര്‍ തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *