ചെന്നൈ: ജൂണ്‍ 10ന് നടക്കാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് ഡി.എം.കെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.തഞ്ചാവൂര്‍ എസ്. കല്യാണസുന്ദരം, കെ.ആര്‍.എന്‍ രാജേഷ് കുമാര്‍, ആര്‍. ഗിരിരാജന്‍ എന്നിവരാണ് ഡി.എം.കെ സ്ഥാനാര്‍ത്ഥികള്‍.
ഡി.എം.കെ മുന്നണിയില്‍ മൂന്ന് സീറ്റുകള്‍ ഡി.എം.കെക്കും ഒരു സീറ്റ് കോണ്‍ഗ്രസിനുമായിരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു.തമിഴ്നാട്ടില്‍ ആറ് സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ കക്ഷി ബലമനുസരിച്ച് ഡി.എം.കെ സഖ്യത്തിന് നാല് സീറ്റുകളും അണ്ണാ ഡി.എം.കെക്ക് രണ്ടും സീറ്റുകളിലും വിജയിക്കാനാവും.