തിരുവനന്തപുരം: കോണ്‍ഗ്രസ് ജില്ല കമ്മിറ്റി പുന:സംഘടനാ പട്ടിക മൂന്നു ദിവസത്തിനുള്ളില്‍ കൈമാറാന്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ നിര്‍ദേശം. ഡിസിസി പ്രസിഡന്‍റും ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയും പട്ടിക ചേര്‍ന്ന് കെപിസിസിക്ക് നല്‍കണം.കെപിസിസി എക്സിക്യൂട്ടീവില്‍ പുനഃസംഘടനയുമായി ബന്ധപ്പെട്ടു പ്രത്യേക ചര്‍ച്ച നടന്നെങ്കിലും ഭൂരിഭാഗം ഡിസിസി അധ്യക്ഷന്‍മാരും യോഗത്തില്‍ പങ്കെടുത്തില്ല. യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ വികാരഭരിതനായി. നിങ്ങള്‍ക്ക് പുനഃസംഘടന വേണ്ടെങ്കില്‍ എനിയ്ക്കും വേണ്ടെന്നു കൈകൂപ്പി സുധാകരന്‍ പറഞ്ഞു.തുടര്‍ന്നാണ് ജില്ലാതല പുനഃസംഘടനയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. നാലു ജില്ലകള്‍ മാത്രമാണ് ഇതുവരെ പുനഃസംഘടന പട്ടിക നല്‍കിയത