ഡിപിആര്‍ കാണാതെയുള്ള പരിസ്ഥിതി ആഘാത പഠനം അസംബന്ധം: ഇ ശ്രീധരന്‍

Top News

തിരുവനന്തപുരം: ഡിപിആര്‍ കാണാതെ കെ റെയി ലിന്‍റെ പേരില്‍ നടക്കുന്ന പരിസ്ഥിതി ആഘാത പഠനം അസംബന്ധമെന്ന് ഇ ശ്രീധരന്‍.
പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങള്‍ നടത്തുന്ന ഏജന്‍സികള്‍ തന്നെ ഡിപിആര്‍ കണ്ടില്ലെന്ന് പറയുന്നത് ഗൗരവതരമായ കാര്യമാണെന്നും, പരിസ്ഥി തി, സാമൂഹിക ആഘാത പഠനങ്ങള്‍ നടന്നാല്‍ മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതി വിജയമായിരിക്കുമോ എന്ന് പറയാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ട്രാക്ക് ഏതൊക്കെ വഴികളിലൂടെയാണ് പോകുന്ന തെന്നും, അലൈന്‍മെന്‍റും, ട്രാക്കിന്‍റെ ഉയര്‍ച്ച താഴ്ചയും ചെരിവുകളും, കട്ടിങ്ങുകളെകുറിച്ചുമെല്ലാം വ്യക്തത ലഭി ച്ചാല്‍ മാത്രമേ പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങള്‍ ഫലപ്രമദമാവുകയുള്ളു.ട്രാക്ക് ഭൂമിയിലൂടെ പോകുന്നതിന്‍റേയും തൂണുകളിലൂടെ പോകുന്നതിന്‍റേയും ആഘാത പഠനം വ്യത്യസ്തമാണ്. ഇതു രണ്ടുതര ത്തിലാണ് ചെയ്യേണ്ടതും. എവിടെയാണ് പാലങ്ങള്‍ വരു ന്നത്, ചെറിയ പാലങ്ങള്‍ എത്ര, വലുതെത്ര ഇങ്ങ നെയുള്ള വ്യക്തത ലഭിക്കാതെ പഠനം നടത്തുന്നത് ശരിയല്ല. ജനത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം കാര്യങ്ങളില്‍ നടത്തുന്ന പഠനം ശാസ്ത്രീയമല്ലെങ്കില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പരാജയമാകുമെന്നും ശ്രീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *