ഡിജിറ്റല്‍ സര്‍വെയില്‍ ജനപങ്കാളിത്തം ഉറപ്പാക്കണം: റവന്യു മന്ത്രി

Top News

തിരുവനന്തപുരം : സംസ്ഥാനത്ത് സമഗ്രമായ ഭൂരേഖ തയ്യാറാക്കുതിനുള്ള ഡിജിറ്റല്‍ സര്‍വെയില്‍ ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് റവന്യുമന്ത്രി കെ.രാജന്‍. ജനപ്രതിനിധികളുടെയും സാമൂഹിക സംഘടനകളുടെയും സഹകരണം ഉണ്ടാകണം. നവംബര്‍ ഒന്നിന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ഡിജിറ്റല്‍ സര്‍വെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍വെ നടക്കുവില്ലേജുകളിലെ ഭൂരേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്‍റെ ഭൂമി പോര്‍ട്ടലില്‍ പരിശോധിക്കാം.
റവന്യുമന്ത്രി കെ.രാജന്‍, തദ്ദേശഭരണം വകുപ്പുമന്ത്രി എം ബി രാജേഷ്, മേയര്‍ ആര്യ രാജേന്ദ്രന്‍, ശശി തരൂര്‍എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി സുരേഷ്കുമാര്‍ എന്നിവര്‍ രക്ഷാധികാരികളും ഗതാഗതമന്ത്രി ആന്‍റണി രാജു ചെയര്‍മാനും കൗണ്‍സിലര്‍ അഡ്വ. രാഖി രവികുമാര്‍ ജനറല്‍ കണ്‍വീനറായും സര്‍വെ ഡയറക്ടര്‍ സിറാം സാംബശിവറാവു, ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായും സംഘാടക സമിതി രൂപവത്കരിച്ചു.
സര്‍വെ ഡയറക്ടറേറ്റില്‍ നടന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ ബിജു, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. രാഖി രവികുമാര്‍, സര്‍വെ ഡയറക്ടര്‍ സുരേശന്‍ കാണിച്ചേരി, ജില്ലയില്‍ സര്‍വെ നടക്കുന്നവില്ലേജുകളിലെ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *