ഡാമുകളില്‍ വെള്ളമില്ല; അധികവൈദ്യുതി പണം കൊടുത്ത് വാങ്ങേണ്ടി വരുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി

Latest News

പാലക്കാട്: സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും അതുകൊണ്ട് അധിക വൈദ്യുതി, പണം കൊടുത്തു വാങ്ങേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഇന്നത്തെ യോഗത്തിനുശേഷം നിരക്ക് വര്‍ധനയിലുള്‍പ്പെടെ അന്തിമ തീരുമാനം എടുക്കുമെന്നും സ്ഥിതി തുടര്‍ന്നാല്‍ നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാന്‍ ആവില്ലെന്നും മന്ത്രി പറഞ്ഞു. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യൂതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. ഏത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വര്‍ധന ഉണ്ടാകും എന്ന് പറയാനാവുക. അത് റെഗുലേറ്ററി ബോര്‍ഡ് ആണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ നിരക്ക് വര്‍ദ്ധനക്ക് എതിരെ എച്ച് ടി ഉപഭോക്താക്കളുള്‍പ്പെടെ ഹൈക്കോടതിയെ സമീപിച്ച് താത്ക്കാലിക സ്റ്റേ നേടിയിരുന്നു. ഇന്ന് ഈ കേസ് കോടതി വീണ്ടും പരിഗണിക്കും. സ്റ്റേ നീങ്ങിയാല്‍ രണ്ടാഴ്ച്ചക്കകം തന്നെ റെഗുലേറ്ററി കമ്മീഷന്‍ നിരക്കുയര്‍ത്തി ഉത്തരവിറക്കും.
മുന്‍ വര്‍ഷങ്ങളില്‍ ഇതേ സമയത്ത് അധിക വൈദ്യുതി പുറമേക്ക് കൊടുത്ത കെ.എസ്. ഇ. ബിയാണ് ഇപ്പോള്‍ വൈദ്യുതി പണം കൊടുത്ത് വാങ്ങാനൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *