ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് പിടികൂടിയ തീവ്രവാദികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത് സ്ലീപര്‍ സെല്ലുകളായെന്ന് വിവരം ലഭിച്ചു.
പാകിസ്ഥാനില്‍ പരിശീലനം നേടിയ ഇവര്‍ പരിശീലന സമയത്ത് അവിടെ വച്ച് ബംഗ്ളാ ഭാഷ സംസാരിക്കുന്ന ചിലരെ കണ്ടെന്ന് പറഞ്ഞതായി പൊലീസ് അറിയിച്ചു. പിടികൂടിയവരില്‍ രണ്ടു പേര്‍ക്കാണ് പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചത്.
ഇവര്‍ മസ്ക്കറ്റില്‍ നിന്നും കപ്പല്‍ മാര്‍ഗം പാകിസ്ഥാനിലേക്കെത്തുകയും അവിടെ നിന്ന് ആയുധ പരിശീലനം നേടിയ ശേഷം തിരിച്ച് ഇന്ത്യയിലേക്ക് എത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇവര്‍ക്ക് പതിനഞ്ച് ദിവസത്തോളം പാകിസ്ഥാനിലെ പരിശീലനത്തിനു ശേഷം എ കെ 47 പോലുള്ള ആത്യാധുനിക ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കേന്ദ്ര ഇന്‍റലിജന്‍സില്‍ നിന്നും ലഭിച്ച വിവരത്തെതുടര്‍ന്ന് ഡി സി പി പ്രമോദ് കുശ്വാഹയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഭീകരെ പിടികൂടിയത്.