ഡല്‍ഹിയില്‍ വായു മലിനീകരണതോത് കൂടി

Top News

ന്യൂഡല്‍ഹി : ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലീനീകരണ തോത് ഉയര്‍ന്നു. വായുഗുണനിലവാര സൂചിക ഇന്ന് 323ലെത്തി.ദീപാവലിയുടെ തലേന്ന് 270 ആയിരുന്നു എക്യുഐ.തിങ്കളാഴ്ച ആഘോഷങ്ങള്‍ക്ക് ശേഷം 312ലായിരുന്നു സൂചിക. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ നാല് വര്‍ഷത്തെ ദീപാവലി ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിലയാണിത്.
ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ചിരുന്നെങ്കിലും നഗരത്തില്‍ വിവിധയിടങ്ങളില്‍ വിലക്ക് ലംഘിക്കപ്പെട്ടു. ഡല്‍ഹിക്ക് പുറമേ ഫരീദാബാദ്, ഗാസിയാബാദ്, നോയ്ഡ എന്നിവിടങ്ങളിലും വായുനിലവാരം മോശമായി. പലയിടങ്ങളിലും ദൂരക്കാഴ്ച്ച മങ്ങി. മലിനീകരണം കുറയ്ക്കാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യതലസ്ഥാനത്ത് പടക്കം പൊട്ടിക്കരുതെന്നും നിയന്ത്രണം ലംഘിച്ചാല്‍ ആറ് മാസം തടവും 200 രൂപ പിഴയും ലഭിക്കുമെന്നും, നഗരത്തില്‍ പടക്കങ്ങളുടെ ഉല്‍പാദനം, സംഭരണം, വില്‍പന എന്നിവയ്ക്ക് 5000 രൂപ വരെ പിഴയും സ്ഫോടകവസ്തു നിയമത്തിലെ സെക്ഷന്‍ 9 ബി പ്രകാരം മൂന്ന് വര്‍ഷം തടവും ശിക്ഷ ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *