ഡല്‍ഹിയില്‍ കോവിഡ് നാശംവിതയ്ക്കുന്നു: കേജരിവാള്‍

India Latest News

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. കോവിഡ് നാശം വിതച്ചു കൊണ്ടിരിക്കുകയാണെന്നും 3637 ശതമാനം പോസിറ്റിവിറ്റി നിരക്ക് ഉണ്ടെ ന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു.തലസ്ഥാന നഗരിയില്‍ രാപകലുള്ള ഒരാഴ്ച നീണ്ട കര്‍ഫ്യൂ ഇന്ന് അവസാനിക്കാനിരിക്കെയാണു മേയ് മൂന്നിനു രാവിലെ വരെ വീണ്ടും നീട്ടിയത്. ഡല്‍ഹിയിലെ കോവിഡ് പ്രതിദിന കേസുകള്‍ കഴിഞ്ഞയാഴ്ചയിലെ 28,000ല്‍ നിന്നു 24,000 ആയി കുറഞ്ഞെങ്കിലും മരിച്ചവരുടെയെണ്ണം ശനിയാഴ്ച 357 എന്ന റിക്കാര്‍ഡിലെത്തി. നഗരത്തിലെ ആശുപത്രികളില്‍ ഐസിയു, വെന്‍റിലേറ്റര്‍, ഓക്സിജന്‍, കോവിഡ് വാര്‍ഡിലെ കിടക്കകള്‍, മരുന്നുകള്‍ എന്നിവയ്ക്കുള്ള ക്ഷാമം പരിഹാരമില്ലാതെ തുടരുന്നതു പ്രതിസന്ധി അതിരൂക്ഷമാക്കി. ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് സഹായം തേടി രാജ്യത്തെ പ്രധാന വ്യവസായികള്‍ക്കു മുഖ്യമന്ത്രി കേജരിവാള്‍ കത്തയച്ചു. ഓക്സിജനോ, ടാങ്കറോ ഉണ്ടെങ്കില്‍ നല്‍കണം. ഇല്ലെങ്കില്‍ സാധ്യമായ രീതിയില്‍ സഹായിക്കുകയെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *