ന്യൂഡല്‍ഹി: മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശിര്‍വാദം തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്രസര്‍ക്കാരിന്‍റെ സഹായം തങ്ങള്‍ക്ക് ആവശ്യമാണെന്ന് പറഞ്ഞ കെജ്രിവാള്‍ നരേന്ദ്രമോദിയുടെ അനുഗ്രഹം തേടുകയായിരുന്നു.’എല്ലാ രാഷ്ട്രീയ കക്ഷികളോടും എല്ലാ സ്ഥാനാര്‍ത്ഥികളോടുമായി പറയുകയാണ്. ഇതുവരേയും ഞങ്ങള്‍ രാഷ്ട്രീയത്തില്‍ മുഴുകിയിരുന്നു. ഇനി നമ്മള്‍ ഒരുമിച്ചാണ്. ഒരുമിച്ച് നമ്മള്‍ ഡല്‍ഹിയെ നയിക്കും.’ എന്ന് കെജ്രിവാള്‍ വിജയാഹ്ലാദം പങ്കുവെച്ച്കൊണ്ടു പറഞ്ഞു. 15 വര്‍ഷക്കാലത്തെ ബിജെപി ഭരണത്തിന് വിരാമമിട്ടാണ് ഡല്‍ഹി കോര്‍പ്പറേഷനില്‍ ആം ആദ്മി അധികാരം പിടിക്കുന്നത്. – 2015 ല്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തി, ഇത് ആദ്യമായാണ് കോര്‍പ്പറേഷന്‍ ഭരണം കൂടി പാര്‍ട്ടിക്ക് ലഭിക്കുന്നത്. വിരോധ രാഷ്ട്രീയമല്ല, വികസന രാഷ്ടമാണ് ജനത്തിന് താല്‍പ്പര്യമെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ തെളിഞ്ഞെന്നും കെജ് രിവാള്‍ കൂട്ടിചേര്‍ത്തു.250 സീറ്റുകളില്‍ എഎപി 134 സീറ്റുകളും നേടിയാണ് കേവല ഭൂരിപക്ഷവും മറികടന്ന് എഎപിയുടെ മുന്നേറ്റം. 104 സീറ്റുകളാണ് ബിജെപി നേടിയത്. അതേസമയം കോണ്‍ഗ്രസ് ഒമ്പത് സീറ്റിലൊതുങ്ങി.