ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയകേസില്‍ ബി.ആര്‍.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളുമായ കെ.കവിത ഇഡിക്കു മുമ്പില്‍ ഹാജരായില്ല. ബി.ആര്‍.എസ് ജനറല്‍ സെക്രട്ടറി സോമ ഭാരത് കുമാറാണ് കവിതക്കുപകരം ഇ.ഡി ഓഫീസിലെത്തിയത്. സോമ ഭാരത് ഇ.ഡിക്ക് രേഖകള്‍ കൈമാറിയതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഇ.ഡി കവിതക്ക് വീണ്ടും സമന്‍സ് അയച്ചു. 20ന് ഹാജരാവണമെന്നാണ് നിര്‍ദേശം.
മാര്‍ച്ച് 11ന് ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് കവിതയെ ഇ.ഡി ഒമ്പത് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇ.ഡിയുടെ നടപടിയെ ചെദ്യം ചെയ്ത് കവിത സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. സ്ത്രീകളെ ചോദ്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഇ.ഡി പാലിക്കുന്നില്ലെന്ന് ഹരജിയില്‍ പറയുന്നു. ഹരജി ഈ മാസം 24ന് സുപ്രീംകോടതി പരിഗണിക്കും. കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയെ നേരത്തെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
